മുള്ളൻപന്നിയെ വെടിവെച്ച് പിടിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsഷൊർണൂർ: കാട്ടിൽ കയറി മുള്ളൻപന്നിയെ വെടിവെച്ച് കൊന്ന അഞ്ച് യുവാക്കളെ വനം വകുപ്പ് അധികൃതർ പിടികൂടി. ചളവറ പഞ്ചായത്തിലെ ചെമ്പരത്തി മലയിൽ നായാട്ട് നടത്തിയവരെയാണ് പിടികൂടിയത്.
പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശിയായ ചോലക്കൽതൊടി അഷ്റഫ് അലി (41), ആലിപ്പറമ്പ് വാഴേങ്കട ചെമ്മംകുഴി മുഹമ്മദ് സാജിദ് (30), താഴേക്കോട് ചോലക്കൽതൊടി ഹൈദരാലി (41), താഴേക്കോട് ആനിക്കാട്ടിൽ മുഹമ്മദ് (41), തൃക്കടീരി കുറ്റിക്കോട് വളയങ്ങാട്ടിൽ മുഹമ്മദ് ഇഖ്ബാൽ (22) എന്നിവരാണ് അറസ്റ്റിലായത്. ജീപ്പ്, രണ്ട് തോക്ക്, മുള്ളൻപന്നിയുടെ ജഡം എന്നിവ പിടികൂടിയിട്ടുണ്ട്.
ഇവർ പലതവണയായി ഇവിടെയെത്തി നായാട്ട് നടത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. ഒറ്റപ്പാലം റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജിയാസ് ജമാലുദ്ധീൻ ലബ്ബ, കുളപ്പുള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. രവീന്ദ്രനാഥൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.ജി. സനോജ്, എം. സഞ്ജു, ഡ്രൈവർ ഉണ്ണി എന്നിവരാണ് നായാട്ട് സംഘത്തെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.