Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:37 AM GMT Updated On
date_range 9 May 2022 5:37 AM GMTപോക്സോ കേസിൽ റിട്ട. എസ്.ഐക്ക് തടവും പിഴയും
text_fieldsbookmark_border
Listen to this Article
കട്ടപ്പന: പോക്‌സോ കേസിൽ റിട്ട. എസ്.ഐക്ക് തടവും പിഴയും. കാഞ്ചിയാർ പേഴുംകണ്ടം തച്ചേത്ത് ടി.പി. അജയകുമാറിനെയാണ് (60) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ശിക്ഷിച്ചത്. 2019ൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്ന് കട്ടപ്പന സി.ഐ ആയിരുന്ന വി.എസ്. അനിൽകുമാറാണ് അന്വേഷണം നടത്തിയത്.
ഐ.പി.സി പ്രകാരം മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം നാലുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം വീതം അധികതടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story