ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്
text_fieldsഇടുക്കി: മുനിയറയിലെ ആദിവാസി വീട്ടമമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പോസ്റ്റ്‍മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുത്തുങ്കൽ സ്വദേശി സുരയാണ് അറസ്റ്റിലായത്. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. വീണ് പരിക്കേറ്റെന്ന് പറഞ്ഞ് സുര അളകമ്മയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ സംശയം തോന്നിയ ആശുപത്രി അധിക്യതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
നെഞ്ചിനേറ്റ ക്ഷതവും വാരിയെല്ലുകള്‍ തകർന്നതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ഭുമിയുടെ പട്ടയ രേഖകള്‍ അളകമ്മ ഒളിപ്പിച്ചുവെച്ചുവെന്ന് ആരോപിച്ച് മർദിച്ചുവെന്നാണ് സുര പൊലീസിന് നൽകിയ മൊഴി. വാറ്റ് കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് കുത്തുങ്കൽ സ്വദേശി നാരായണൻ കൊല്ലപ്പെട്ട കേസിൽ ഇരുവരും പ്രതികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.