അവിഹിതബന്ധം സംശയിച്ച് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഗർഭിണിയായ ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി യുവാവ്. യുവതിയുടെ വയറ്റിലുള്ള കുട്ടി തൻ്റേതല്ലെന്ന സംശയത്തെത്തുടർന്നാണ് ഇയാൾ യുവതിയെ മർദിച്ച് കൊലപ്പെടുത്തിയത്.
വാലുജ് ഏരിയയിലെ ജോഗേശ്വരിയിലാണ് സംഭവം. മധ്യപ്രദേശ് ഗ്വാളിയോറിലെ സിന്ധി ക്യാമ്പ് സ്വദേശി സിമ്രാൻ പരസ്‌റാം ബാതം (29) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ യുവതി രണ്ട് മാസം ഗർഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ ഭർത്താവ് നസീർ ഷെയ്ഖ് ഇയാളുടെ അമ്മ നാസിയ നസീർ ഷെയ്ഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2016ൽ പിതാവ് മരിച്ചതിനെ തുടർന്നാണ് സിമ്രാൻ വാലൂജിലേക്കെത്തിയത്. തുടർന്ന് ഏഴ് വർഷം മുമ്പ് ബാബ സെയ്ദ് എന്നയാളെ വിവാഹം വിവാഹം കഴിച്ചു. ഇവർക്ക് നാല് വയസുള്ള ഒരു മകനുണ്ട്. എന്നാൽ നിരന്തര വഴക്കിനെത്തുടർന്ന് ഇരുവരും വേർപിരിഞ്ഞു.
പിന്നീടാണ് സാഹിറിനെ പരിചയപ്പെടുന്നതും ഇരുവരും വിവാഹിതരാകുന്നതും. സാഹിറിൽ നിന്ന് നിരന്തരം ശാരീരിക പീഡനത്തിന് സിമ്രാൻ വിധേയയാക്കാറുണ്ടായിരുന്നുെവെന്ന് പൊലീസ് പറഞ്ഞു. നവംബറിൽ സ്വന്തം വീട്ടിലെത്തിയ സിമ്രാൻ അമ്മയോട് ഭർത്താവും ഭർത്യമാതാവും പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അന്യപുരുഷനുമായി ബന്ധം പുലർത്താൻ നിർബന്ധിച്ചതായും സിമ്രാൻ അമ്മയോട് പറഞ്ഞിരുന്നു.
വയറ്റിൽ ചവിട്ടുകയുൾപ്പെടെ ക്രൂരമായ മർദനങ്ങളാണ് യുവതി നേരിട്ടത്. കൂടുതൽ അക്രമണം ഉണ്ടാകുമെന്ന് ഭയന്ന് മർദന വിവരം അറിയിക്കാനായി ഡിസംബർ 19ന് യുവതിയെ അമ്മയെ വീഡിയോകോൾ വിളിച്ചിരുന്നു. പിന്നീട് ആരോഗ്യ നില വഷളായതിനെ തുടർന്ന് യുവതിയെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും യുവതി മരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.