യുവാക്കളുടെ തിരോധാനം: അന്വേഷണം കാര്യക്ഷമമാക്കണം -ബന്ധുക്കൾ
text_fieldsപാലക്കാട്: ഗോവിന്ദാപുരം ചപ്പക്കാട് അംബേദ്കർ കോളനിയിലെ രണ്ട് ആദിവാസി യുവാക്കളുടെ തിരോധാനം സംബന്ധിച്ച അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആക്ഷൻ കൗൺസിലും കാണാതായ യുവാക്കളുടെ ബന്ധുക്കളും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാമുവൽ സ്റ്റീഫൻ (28), മുരുകേശൻ (26) എന്നിവരെ കാണാതായിട്ട് ഏകദേശം 150 ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അനേഷണം നടന്നിട്ടില്ല. കൗണ്ടർ പ്രമാണിമാരെ സംശയമുണ്ടെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
2020 ആഗസ്റ്റ് 30ന് രാത്രി പത്തോടെ കോളനിക്കടുത്ത റോഡിലൂടെ ഒരു കൗണ്ടറിന്റെ തോട്ടത്തിനടുത്ത് വരെ ഇരുവരും ഫോണിൽ സംസാരിച്ച് നീങ്ങിയതായാണ് ടവർ ലൊക്കേഷൻ പറയുന്നത്. പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ ദലിത്-പിന്നാക്ക വിഭാഗക്കാർക്ക് എതിരെ നടന്നു വരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഈ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ വാസുദേവൻ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ രക്ഷാധികാരി വിളയോടി ശിവൻകുട്ടി, കൺവീനർ സക്കീർ ഹുസൈൻ, കാണാതായ യുവാവ് മാനുവൽ സ്റ്റീഫന്റെ അമ്മ പാപ്പാത്തി, മുരുകേശന്റെ അമ്മാവൻ പൊന്നൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.