ഗുണ്ടപ്രവർത്തനം തടയൽ 54 പേർക്കെതിരെ പൊലീസ് നടപടി
text_fieldsആലപ്പുഴ: ഗുണ്ടപ്രവർത്തനം തടയലിെൻറ ഭാഗമായി ജില്ലയിൽ 54പേർക്കെതിരെ നടപടിയെടുത്തതായി എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത അറിയിച്ചു. സ്ഥിരമായി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവിെൻറ അടിസ്ഥാനത്തിലും കാപ്പ നിയമപ്രകാരവുമാണ് നപടിയെടുത്തത്.
കുറ്റവാളികളായ മുജീബ് റഹ്മാൻ എന്ന വെറ്റ മുജീബ് (കായംകുളം), അൻസാഫ് എന്ന മാലു (കായംകുളം), രാഹുൽ രാധാകൃഷ്ണൻ (ആലപ്പുഴ നോർത്ത്), ജയിസൺ എന്ന ബിനുക്കുട്ടൻ (മണ്ണഞ്ചേരി), ലിജോ ജോജി (കുത്തിയതോട്), നന്ദു (ആലപ്പുഴ നോർത്ത്), ലിനോജ് (ആലപ്പുഴ സൗത്ത്), കപിൽ ഷാജി (ആലപ്പുഴ സൗത്ത്), രാഹുൽ ബാബു (ആലപ്പുഴ സൗത്ത്), കണ്ണൻ എന്ന രതീഷ് (ആലപ്പുഴ സൗത്ത്), കുരുട് സതീഷ് എന്ന സതീഷ് (അർത്തുങ്കൽ), മടക്ക് ജിബിൻ എന്ന ജിബിൻ (മണ്ണഞ്ചേരി) എന്നിവർ ഉൾപ്പെടെ 25പേരെ 2019-21 കാലയളവിൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കലക്ടർ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ജയിലിൽ അടച്ചു.
കുറ്റവാളികളായ അജ്മൽ എന്ന കലം അജ്മൽ (കായംകുളം), അമ്പാടി (കായംകുളം),ആഷിഖ് എന്ന തക്കാളി ആഷിക് (കായംകുളം), ശരത് ബാബു (മണ്ണഞ്ചേരി), പൊടിയൻ എന്ന അരുൺ (വള്ളികുന്നം), ടിപ്പർ സുനിൽ എന്ന സുനിൽ (അർത്തുങ്കൽ), നിജു സോളമൻ (മണ്ണഞ്ചേരി), വിവേക് (അമ്പലപ്പുഴ) എന്നിവർ ഉൾപ്പെടെ 29 പേരെ ആറുമാസം മുതൽ ഒരു വർഷംവരെ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി.
ഇതിൽ 20പേർ എല്ലാ ആഴ്ചയും ബന്ധപ്പെട്ട ഡിവൈ.എസ്.പിമാർ മുഖേന ഹാജരാകാൻ ഉത്തരവുമിറക്കി. പാരിസ്ഥിതിക വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മണ്ണ്-മണൽ മാഫിയക്കാർ തുടങ്ങിയവരെ കണ്ടെത്തി കാപ്പ നിയമപ്രകാരം നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും നീരജ് കുമാർ ഗുപ്ത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.