സ്ത്രീയോട് അഞ്ചുലക്ഷം ആവശ്യപ്പെട്ട് ബംഗളൂരു ജയിലിൽനിന്ന് തടവുകാരൻ
text_fieldsബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് തടവുകാരനും കൂട്ടാളിയും സ്ത്രീയോട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതായി പരാതി. യലഹങ്ക ന്യൂ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയുടെ പരാതിയിൽ തടവുകാരൻ മനോജ് എന്ന കാഞ്ചക്കും കൂട്ടാളിക്കുമെതിരെ സെൻട്രൽ സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് കേസെടുത്തു.
മകളുടെ മോർഫ് ചെയ്ത നഗ്ന ചിത്രം വാട്സ്ആപ് വഴി അയച്ചാണ് പണം ആവശ്യപ്പെട്ടത്.നൽകിയില്ലെങ്കിൽ നഗ്നചിത്രം അവളുടെ ഭർത്താവിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറഞ്ഞു.
കുപ്രസിദ്ധ റൗഡിയായ മനോജിന്റെ കൂട്ടാളി കാർത്തിക് ആണ് ഈ മാസം ഒമ്പതിന് ആദ്യം സ്ത്രീയെ വാട്സ്ആപിൽ വിളിച്ചത്.മനോജിന്റെ കൂട്ടാളിയാണെന്ന് പരിചയപ്പെടുത്തിയ ശേഷം അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 40,000 രൂപ പരാതിക്കാരി നൽകി.
ഈ മാസം 12ന് മനോജ് നേരിട്ടുവിളിച്ച് പണം ആവശ്യപ്പെടുകയും മകളുടെ നഗ്നചിത്രത്തിന്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.