പൊതിമടൽകുഴിയിലെ മൃതദേഹാവശിഷ്ടം: 20 വർഷത്തിനിടയിൽ കാണാതായവരുടെ പട്ടിക പരിശോധിക്കുന്നു
text_fieldsവൈക്കം: വൈക്കം ടി.വി പുരം ചെമ്മനത്തു കരയിൽ കരിയാറിെൻറ തീരത്തെ പൊതിമടൽകുഴിയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ പുഴയുടെ തീരം വരെ നീളുന്ന റോഡ് നിർമിച്ച കരാറുകാരനിൽ നിന്നും പണിക്കാരനിൽ നിന്നും പൊലീസ് വിവരം തേടുന്നു. വെള്ളക്കുഴിയായി കിടന്ന പ്രദേശത്തു റോഡു തീർക്കാൻ പൂഴിയും കല്ലും മറ്റും കൊണ്ടുവന്നു നിക്ഷേപിച്ചപ്പോൾ അസ്വാഭാവികമായി എന്തെങ്കിലും കണ്ടിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. 20 വർഷത്തിനിടയിൽ ഉണ്ടായ തിരോധാനങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടാത്ത കേസുകളിലേക്കും അന്വേഷണം നീളുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 20 വർഷത്തിനിടയിൽ കാണാതായവരുടെ പട്ടിക പരിശോധിച്ചും ടി.വി പുരം, തലയാഴം പഞ്ചായത്തുകളിലെയടക്കം തിരോധാനങ്ങളെക്കുറിച്ചും അനേഷിച്ചു വരികയാണ്.
വീടുകളിൽ പണിക്കു നിന്ന മറുനാട്ടുകാരാരെങ്കിലും കൊല ചെയ്യപ്പെട്ട് മടൽക്കുഴിയിൽ ചവിട്ടി താഴ്ത്തപ്പെട്ടതാണോയെന്ന സംശയവും തള്ളിക്കളയുന്നില്ല. വീടുകളിൽ ജോലിക്കു വന്നവരാരെങ്കിലും അവിഹിത ബന്ധമോ മോഷണമോ ആരോപിക്കപ്പെട്ട് കൊലചെയ്യപ്പെടുകയോ ആലപ്പുഴ ജില്ലയിൽനിന്ന് വൈക്കത്ത് പണിക്കോ മറ്റോ വന്നവർ ഏതെങ്കിലും സംഘർഷത്തിൽപ്പെട്ടു കൊല ചെയ്യപ്പെട്ടിരിക്കാമെന്ന നിഗമനവും പൊലീസിനുണ്ട്.
40നും 50നും ഇടയിൽ പ്രായമുള്ളയാളുടേതാണ് മൃതദേഹ അവശിഷ്ടമെന്ന് പോസ്റ്റ്ുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ഇതിനകം പൊലീസ് ജില്ലയിലെ കാണാതായ നൂറിലധികം പേരുടെ വിവരങ്ങൾ ശേഖരിച്ചു. സംശയം തോന്നിയ ഒമ്പതു പേരിൽ മൂന്നുപേരുടെ സാമ്പിൾ ഡി.എൻ.എ പരിശോധനക്ക് നൽകിയിട്ടുണ്ട്. അടുത്താഴ്ച ഡി.എൻ.എ പരിശോധന ലഭിച്ചശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരുടെ സാമ്പിളെടുത്ത് പരിശോധനക്ക് അയക്കും. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.