അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsകരുനാഗപ്പള്ളി: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപയുടെ 15000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ആദിനാട് വടക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ കുലശേഖരപുരം ആദിനാട് വടക്ക് മുറിയിൽ നസി മൻസിലിൽ നിസാമിനെ (48) യാണ് എക്സൈസ് സംഘം പിടികൂടിയത്.
കൊല്ലം അസി. എക്സൈസ് കമീഷണർ വി. റോബർട്ടിന്റെ നിർദേശപ്രകാരം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ മനു, സിവിൽ എക്സൈസ് ഓഫിസർമാരായ അജീഷ് ബാബു, കാഹിൽ, ശ്രീനാഥ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ജി. ഗംഗ, എസ്. ജാസ്മിൻ, ഡ്രൈവർ സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.