അനാശാസ്യം: ലോഡ്ജ് ഉടമയടക്കം മൂന്നുപേർ റിമാൻഡിൽ
text_fieldsആലുവ: അനാശാസ്യ പ്രവർത്തന കേന്ദ്രമായി മാറിയ ലോഡ്ജ് പൊലീസ് പൂട്ടി സീൽ ചെയ്തു. മാർക്കറ്റ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ അമ്പിളി ലോഡ്ജാണ് അനാശാസ്യ കേന്ദ്രമായി പ്രവർത്തിച്ചിരുന്നത്.ലോഡ്ജ് ഉടമ ആലുവ പെരിയാർ ലൈൻ കരുവേലി വീട്ടിൽ വർഗീസ് (കെ.സി.ബാബു 73), നോർത്ത് പറവൂർ പൂയ്യപ്പള്ളി ചിറ്റാട്ടുകര തത്തപ്പിള്ളി വീട്ടിൽ യദുകൃഷ്ണൻ (25), ഒരു യുവതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോഡ്ജിൽ ഉടമയുടെ സമ്മതത്തോടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചൊവ്വാഴ്ച വൈകീട്ട് മുതൽ പരിശോധന നടത്തിയത്. നിരവധി കേസുകളിലെ പ്രതിയാണ് യദുകൃഷ്ണൻ.
മാസങ്ങളായി നഗരത്തിൽ അനാശാസ്യ കേന്ദ്രങ്ങൾ വ്യാപകമായിരുന്നു. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ പരാതി ശക്തമായതോടെയാണ് പൊലീസ് നടപടി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനക്ക് ശേഷമാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.
ലോഡ്ജ് ഉടമ കെ.സി. ബാബു ആലുവ മർച്ചൻറ്സ് അസോസിയേഷന്റെ പ്രധാന ഭാരവാഹിയാണ്. റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനമടക്കം നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്. ഇയാൾക്കെതിരെ വ്യാപാരികളിൽ നിന്നുവരെ പരാതിയുയർന്നിട്ടും മർച്ചന്റ്സ് അസോസിയേഷൻ നിശ്ശബ്ദത പുലർത്തുകയായിരുന്നെന്ന് ആക്ഷേപമുണ്ടായിരുന്നു. അമ്പിളി ലോഡ്ജിനെതിരെ 60ഓളം വ്യാപാരികളാണ് പൊലീസിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.