ഒരു കിലോയിലധികം കഞ്ചാവുമായി പുൽപറ്റ സ്വദേശി പിടിയിൽ
text_fieldsമഞ്ചേരി: നഗരം കേന്ദ്രീകരിച്ച് വിൽപനക്കെത്തിച്ച ഒരുകിലോയിലധികം കഞ്ചാവുമായി മഞ്ചേരി പുൽപറ്റ സ്വദേശി പിടിയിൽ. കുടകുന്നിൽ വീട്ടിൽ ജയദേവനെയാണ് (40) നെല്ലിപ്പറമ്പിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. മഞ്ചേരി ടൗണിലെ വിവിധ ഭാഗങ്ങളിൽ യുവാക്കൾക്ക് കഞ്ചാവ് എത്തിക്കുന്ന വിൽപനക്കാരനാണ് ജയദേവനെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പ് കളവ് ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതി കൂടിയാണിയാൾ.
മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ടി. ഷിജു, പ്രിവന്റിവ് ഓഫിസർ ആസിഫ് ഇഖ്ബാൽ, എ.പി. മുഹമ്മദലി, സിവിൽ എക്സൈസ് ഓഫിസർമാരായ വി. സുഭാഷ്, കെ.പി. സാജിദ്, എം. സുലൈമാൻ, ജിഷിൽ നായർ, ടി. ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ എൻ.കെ. സനീറ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.