Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2023 5:05 PM IST Updated On
date_range 17 April 2023 5:12 PM ISTനടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇത് രണ്ടാം തവണയാണ് ജാമ്യം തേടി പൾസർ സുനി സുപ്രീംകോടതിയെ സമീപിക്കുന്നത്. ആറ് വർഷമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നായിരുന്നു ഹരജി.
2017ലാണ് നടിയെ തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലെ സ്റ്റുഡിയോയിലേക്ക് എത്തിക്കാനായി പോയ കാർ ഡ്രൈവറായിരുന്ന പള്‍സർ സുനി തന്റെ സംഘവുമായി ചേർന്ന് യാത്രാമധ്യേ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് നടിയെ മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ അറസ്റ്റിലായതിനു ശേഷം പള്‍സർ സുനി ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story