പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ 48കാരൻ അറസ്റ്റിൽ
text_fieldsവൈക്കം: പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48കാരനെ അറസ്റ്റ് ചെയ്തു. തോട്ടകം പുത്തൻതറ വീട്ടിൽ സജീവനെയാണ് (48) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ഒമ്പതോടെ ഇയാൾ വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശത്ത് പുനലൂർ സ്വദേശിയായ ബിജു ജോർജിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഷാപ്പിൽ കണ്ട ഇരുവരും വാക്തർക്കം ഉണ്ടാവുകയും തുടർന്ന് സജീവൻ കത്തിയെടുത്ത് ബിജു ജോർജിനെ കുത്തുകയും തുടർന്ന് ഇയാൾ മരിക്കുകയുമായിരുന്നു.
വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐ അജ്മൽ ഹുസൈൻ, ബി. സിജി, പി. ബാബു, സി.പി.ഒമാരായ സുധീപ്, ഷിബു, അജേന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.