അനധികൃത ആയുധ കേന്ദ്രത്തിൽ റെയ്ഡിനിടെ വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
text_fieldsഹോഷിയാർപുർ (പഞ്ചാബ്): അനധികൃത ആയുധ കേന്ദ്രത്തിലെ റെയ്ഡിനിടെ പൊലിസ് ഉദ്യോഗസ്ഥൻ വെടിയേറ്റുമരിച്ചു. പഞ്ചാബിലെ മൻസോർപുർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. കോണ്‍സ്റ്റബിൾ അമൃത്പാൽ സിംഗാണ് മരിച്ചത്.
സുഖ്വീന്ദർ സിംഗ് എന്ന വ്യക്തിയുടെ വീട്ടിൽ അനധികൃതമായി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പൊലീസിനുനേരെ വെടിയുതിർത്തത്.
പരിക്കേറ്റ അമൃത്പാൽ സിങ്ങിനെ ആദ്യം മുകേരിയനിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കിെൻറ തീവ്രത കണക്കിലെടുത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പൊലീസിനുനേരെ ആക്രമണം നടത്തിയശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളുടെ ഒളിത്താവളങ്ങളെന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.