Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​വാ​ഹാ​ഭ്യ​ർ​ഥ​ന...

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് യു​വാ​വി​നെ ആക്രമിക്കാൻ യു​വ​തി​യു​ടെ ക്വ​ട്ടേ​ഷ​ൻ: സം​ഘാം​ഗ​ങ്ങ​ൾ പി​ടി​യി​ൽ

text_fields
bookmark_border
വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് യു​വാ​വി​നെ ആക്രമിക്കാൻ യു​വ​തി​യു​ടെ ക്വ​ട്ടേ​ഷ​ൻ: സം​ഘാം​ഗ​ങ്ങ​ൾ പി​ടി​യി​ൽ
cancel
camera_alt

അ​രു​ൺ, മു​കേ​ഷ്

കൊ​ല്ലം: യു​വ​തി​യു​ടെ ക്വ​േ​ട്ട​ഷ​​നേ​റ്റെ​ടു​ത്ത്​ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ പി​ടി​യി​ലാ​യി. സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന യു​വാ​വി​നോ​ട് യു​വ​തി ന​ട​ത്തി​യ വി​വാ​ഹ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തിെൻറ വി​രോ​ധ​ത്തി​ലാ​ണ്​ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്.

വ​ർ​ക്ക​ല ഇ​ട​വ സ്വ​ദേ​ശി​ക​ളാ​യ സ​ര​സ്വ​തി മ​ന്ദി​ര​ത്തി​ൽ അ​രു​ൺ (27), കു​ന്ന​ത്തു​വി​ള വീ​ട്ടി​ൽ മു​കേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി വ​ർ​ക്ക​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന ഇ​വ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ ലി​ൻ​സി ലോ​റ​ൻ​സും (30), മ​റ്റ് നാ​ല് പ്ര​തി​ക​ളും നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു.

സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന് ല​ഭി​ച്ച വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.ചാ​ത്ത​ന്നൂ​ർ എ.​സി.​പി ബി. ​ഗോ​പ​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ ജ​സ്​​റ്റി​ൻ ജോ​ൺ, എ​സ്.​ഐ​മാ​രാ​യ ഷീ​ന, സി.​പി.​ഒ മ​ധു, സു​നി​ൽ, അ​ശ്വ​തി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quotationrejecting marriage proposal
News Summary - Quotation from a young woman for rejecting a marriage proposal
Next Story