‘രാഹുല്‍ സൈക്കോപാത്ത്’; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ പിതാവ്, മകൾ ക്രൂര മർദനത്തിനിരയായി...
text_fieldsകൊച്ചി: ‘മകളുടെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന് പരിക്കുണ്ട്. രാഹുല്‍ തലക്ക് ഇടിച്ചെന്ന് അവൾ പറഞ്ഞു. ഞങ്ങള്‍ ചെന്നതിന് ശേഷമാണ് സി.ടി സ്കാനും എക്സറേയും എടുത്തത്. കേസ് ഹൈകോടതി റദ്ദാക്കിയപ്പോള്‍ ഇന്നലെ വരെ മോശമായിരുന്ന ഒരാള്‍ നന്നായി ജീവിക്കുകയാണെങ്കില്‍ ജീവിച്ചോട്ടെ എന്ന് മാത്രമാണ് ആഗ്രഹിച്ചത്. മകള്‍ പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഇനി അവന്റെയൊപ്പം ഒരിക്കല്‍ പോലും തയ്യാറല്ല. കാരണം അവള്‍ക്കൊരു അബദ്ധം പറ്റി. അവന്റെ ഭീഷണികൊണ്ടാണ് അവള് നേരത്തെ അങ്ങനെ പറഞ്ഞത്. അതില്‍ ദുഃഖമുണ്ട്’ പന്തിരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഹൈകോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്നാവശ്യവുമായി പെൺകുട്ടിയുടെ പിതാവ് രംഗത്ത്. മകൾ നേരിട്ടത് ക്രൂര മർദ്ദനമാണ്. മകൾ നേരത്തെയിട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. രാഹുൽ സൈക്കോപാത്താണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
പരാതിക്കാരിക്ക് വീണ്ടും മർദനമേറ്റതിൽ ഭർത്താവ് രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍തൃപീഡനത്തിനും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലും വെച്ച് രാഹുല്‍ മര്‍ദ്ദിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ പൊലീസില്‍ പരാതി നല്കാന് തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പൊലീസ് രേഖപ്പെടുത്തി.
ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഭാര്യ വീണ്ടും നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മദ്യപിച്ച് മർദിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് രാഹുലിനെ അറസ്റ്റുചെയ്യുകയായിരുന്നു.
കഴിഞ്ഞ മേയിലാണ് ആദ്യം യുവതി രാഹുലിനെതിരെ പരാതി നൽകിയത്. വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം മാതാപിതാക്കൾ കാണാൻ എത്തിയപ്പോഴാണ് മർദനമേറ്റത് ശ്രദ്ധയിൽപ്പെട്ടത്. കേസെടുത്തെങ്കിലും രാഹുൽ വിദേശത്തേക്ക് രക്ഷപ്പെട്ടു. പിന്നീട്, യുവതി പരാതി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു. ആദ്യ കേസിൽ രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളായിരുന്നു. ഹൈകോടതി കേസ് റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും യുവതി ഭർത്താവിന്റെ മർദനത്തിനിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.