സെക്സ് റാക്കറ്റ്: ഹോം സ്റ്റേകളിൽ റെയ്ഡ്, 13 പേർ അറസ്റ്റിൽ
text_fieldsആലപ്പുഴ: നഗരത്തിലെ ഹോം സ്റ്റേകളില്‍ നടന്ന റെയ്ഡില്‍ 13 പേരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടർന്നായിരുന്നു മിന്നൽ പരിശോധന.
അഞ്ചു സ്ത്രീകളുൾപ്പെടെ 13 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു കിഴക്കുവശത്തുള്ള ഹോം സ്റ്റേകളില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
ബോട്ട് ജെട്ടിയിലും ബസ് സ്റ്റേഷൻ പരിസരത്തും സെക്സ് റാക്കറ്റ് ഏജന്‍റുമാർ സജീവമാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ അന്തർസംസ്ഥാനത്തു നിന്നെത്തിയ യുവതിയെ നടുറോഡിൽ ഒരു സംഘം കടന്നുപിടിക്കുകയുണ്ടായി. ഇത് സെക്സ് റാക്കറ്റ് ഏജന്‍റുമാരും യുവാക്കളുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കിയിരുന്നു. കൺട്രോൾ റൂം, സൗത്ത് പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസെത്തിയാണ് സംഘത്തെ വിരട്ടി ഓടിച്ചത്. ഒരിടവേളക്ക് ശേഷം നഗരത്തില്‍ സെക്സ് റാക്കറ്റ് വിലസുകയാണ്. പകൽ സമയത്ത് പൊയ്യക്കര, ചുങ്കം, പള്ളാതുരുത്തി ഭാഗങ്ങളിലേക്ക് പോകുന്ന കാൽനട യാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും സംഘം തടഞ്ഞു നിർത്തുന്നത് പതിവാണ്. വിദ്യാർഥികളെയും വനിതകളെയുമാണ് തടഞ്ഞു നിർത്താറുള്ളത്. ഇതേതുടർന്ന് ചിലർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. പിടിയിലായവർക്കെതിരെയും ഹോം സ്റ്റേക്കെതിരെയും പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.