Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനീലചിത്ര നിർമാണ കേസ്​;...

നീലചിത്ര നിർമാണ കേസ്​; രണ്ടുമാസത്തെ ജയിൽവാസത്തിന്​ ശേഷം രാജ്​ കുന്ദ്ര പുറത്തിറങ്ങി

text_fields
bookmark_border
raj kundra bail
cancel

മു​ംബൈ: നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായി രണ്ടുമാസങ്ങൾക്ക്​ ശേഷം ചലച്ചിത്ര നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ്​ കുന്ദ്ര ജയിലിൽ നിന്ന്​ പുറത്തിറങ്ങി. ചൊവ്വാഴ​്​ച രാവിലെ 11.30നാണ്​ കുന്ദ്ര ആർതർ റോഡ്​ ജയിലിൽ നിന്ന്​ പുറത്തെത്തിയത്​​.

തിങ്കളാഴ്ചയാണ്​ മുംബൈയിലെ കോടതി കുന്ദ്രക്ക് ​ജാമ്യം അനുവദിച്ചത്​. അരലക്ഷം രൂപ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്. കുന്ദ്രയുടെ വിതരണ കമ്പനിയുടെ ഐ.ടി വിഭാഗം മേധാവി റയാൻ തോർപെക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

മുംബൈ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയിൽ കഴിഞ്ഞ ദിവസമാണ് കുന്ദ്ര ജാമ്യഹരജി ഫയൽ ചെയ്​തത്. വ്യക്തമായ തെളിവുകളില്ലാതെ കേസിൽ തന്നെ ബലിയാടാക്കുകയാണെന്നും മുംബൈ പൊലീസ്​ തനിക്കെതിരായ അന്വേഷണം പ്രായോഗികമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ഹരജി അപേക്ഷയിൽ പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട്​ രാജ്​ കുന്ദ്രക്കും മറ്റു മൂന്നുപേർക്കുമെത​ിരെ ക്രൈം ബ്രാഞ്ച്​ ഉപകുറ്റപത്രം സമർപ്പിച്ചിരുന്നു. നീലചിത്രം നിർമിച്ച്​ മൊബൈൽ ആപ്ലിക്കേഷനുകളായ ഹോട്ട്​ഷോട്ട്​, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്​തുവെന്നുമാണ്​ ഇവർക്കെതിരായ കേസ്​.

ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെട്ട ഒമ്പതുപേരിൽ എട്ടുപേർക്കും ജാമ്യം ലഭിച്ചതായും തുല്യതയുടെ അടിസ്​ഥാനത്തിൽ തനിക്കും ജാമ്യം ലഭിക്കണമെന്നും കുന്ദ്ര ആവശ്യപ്പെട്ടിരുന്നു. ആദ്യകുറ്റപത്രത്തിൽ ഹോട്ട്​ഷോട്ടുമായുള്ള തന്‍റെ ബന്ധം വിവരിക്കുന്ന തെളിവുകൾ ഒരംശം പോലുമില്ലെന്നും ഹരജിയിൽ പറയുന്നു. കൂടാതെ മതിയായ തെളിവുകളില്ലാതെയാണ്​ തന്നെ അറസ്റ്റ്​ ചെയ്​തതെന്നും പ്രചോദിത അന്വേഷണമാണ്​ നടക്കുന്നതെന്നും അതിൽ അനു​ബന്ധ കുറ്റപത്രം ഫയൽ ചെയ്​തതായും പറയുന്നു.

2021 ഫെബ്രുവരിയിലാണ്​ നീലചിത്ര നിർമാണ കേസ്​ പുറത്തുവരുന്നത്. ​മുംബൈ ക്രൈം ബ്രാഞ്ച്​ മധ്​ പ്രദേശത്തെ ബംഗ്ലാവിൽ നടത്തിയ പരിശോധനയിലൂടെയാണ്​ രാജ്​ കുന്ദ്രയുടെയും കൂട്ടാളികളുടെയും പങ്ക്​ വെളിപ്പെടുന്നത്​. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അവ സമൂഹമാധ്യമങൾ വഴി പ്രചരിപ്പിക്കുകയും ചെയ്​തുവെന്ന കേസിൽ ജൂലൈ 19നാണ്​ രാജ് കുന്ദ്രയെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BailRaj Kundraporn racket case
News Summary - Raj Kundra walks out of Mumbai Arthur Road jail after bail in porn racket case
Next Story