Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 9:26 AM IST Updated On
date_range 20 April 2022 9:33 AM ISTകെ.എസ്.ആർ.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസില്‍ പീഡനശ്രമം; ഡ്രൈവർക്കെതിരെ പരാതിയുമായി വിദ്യാർഥിനി
text_fieldsbookmark_border
Listen to this Article
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ് യാത്രക്കാരിയെ ഡ്രൈവർ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബംഗളൂരുവിലേക്കുള്ള ബസിൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം.
പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയിൽ വഴി കെ.എസ്.ആർ.ടി.സി വിജിലൻസിന് പരാതി നൽകിയത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് വെച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. ബംഗളൂരുവില്‍ എത്തിയ ശേഷം ഇ-മെയിലിലാണ് യുവതി പരാതി നല്‍കിയത്. പരാതിയില്‍ കെ.എസ്.ആർ.ടി.സി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story