മാനഭംഗം ചെറുത്ത നാടോടി സ്ത്രീക്ക് തലക്കടിയേറ്റ് ഗുരുതര പരിക്ക്; പ്രതി അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: മാനഭംഗം ചെറുത്ത നാടോടി സ്ത്രീക്ക് തലക്കടിയേറ്റ് ഗുരുതര പരിക്ക്. പ്രതിയെ അറസ്റ്റ് ചെയ്തു. ആക്രിസാധനങ്ങൾ പെറുക്കാനെത്തിയ 50കാരിക്ക് നേരെ കഴിഞ്ഞദിവസം പാണത്തൂരിലാണ് മാനഭംഗശ്രമമുണ്ടായത്. പാണത്തൂർ ചെമ്പേരി സ്വദേശി റമീസിനെ (36) രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ട് ആറിന് പാണത്തൂർ ചെമ്പേരി ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ആക്രിസാധനങ്ങൾ പെറുക്കുന്നതിനിടയിൽ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പറയുന്നു. യുവതി കൈയിലുണ്ടായിരുന്ന ഇരുമ്പുവടികൊണ്ട് തടയാൻ ശ്രമിച്ചു. ഇതിൽ പ്രതിയുടെ തലക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ റമീസ് ഇരുമ്പുവടി പിടിച്ചുവാങ്ങി യുവതിയുടെ തലക്കടിക്കുകയായിരുന്നുവെന്ന് പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ യുവതിയെ ആശുപത്രിയിലെത്തിച്ചു. കാഞ്ഞങ്ങാട് ആവിക്കരക്ക് സമീപം താമസിക്കുന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്. ലഹരിയിലായിരുന്നു പ്രതി ആക്രമണം നടത്തിയതെന്ന് പറയുന്നു. രാജപുരം ഇൻസ്പെക്ടർ പി. രാജേഷാണ് അറസ്റ്റ് ചെയ്തത്. റമീസിനെ പൊലീസ് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി കോടതിയിൽ ഹാജരാക്കി. വധശ്രമത്തിനാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.