യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ബാലചന്ദ്രകുമാറിന്‍റെ ഹരജി
text_fieldsകൊച്ചി: യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ ഹൈകോടതിയിൽ. എളമക്കര പൊലീസിന്‍റെ നടപടി വ്യാജ പരാതിയിലാണെന്നും നടൻ ദിലീപാണ് കേസിന് പിന്നിലെന്നും ആരോപിച്ചാണ് ഹരജി.
ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ്. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയും രേഖപ്പെടുത്തി. 12 വർഷം മുമ്പ് പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതി വ്യാജമാണെന്ന് ഹരജിയിൽ പറയുന്നു. നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ താൻ ചില നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. ഇതിലെ വൈരാഗ്യം മൂലം ദിലീപിന്റെ നേതൃത്വത്തിൽ കെട്ടിച്ചമച്ച കേസാണിതെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.