16 കാരിക്ക് ലൈംഗികാതിക്രമം: യുവാവിന് കഠിന തടവും പിഴയും
text_fieldsപെരിന്തൽമണ്ണ: 16 വയസുള്ള പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ യുവാവിന് 15 വർഷം കഠിന തടവും 15,000 രൂപ പിഴയടക്കാനും ശിക്ഷ.
പെരിന്തൽമണ്ണ വലമ്പൂർ പൂപ്പലം പള്ളിയാളിൽ ഫൈസലിനെയാണ് (22) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം അധികകഠിന തടവ് അനുഭവിക്കണം. 2022 ഒക്ടോബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എസ്. അലി രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇന്‍സ്പെക്ടര്‍ സി. അലവിയാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായിരുന്ന കെ.പി. സിന്ധു അന്വേഷണത്തില്‍ സഹായിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷന് ഭാഗം തെളിവിലേക്കായി 17 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.