Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

അ​ഖി​ൽ

ക​ട​യ്ക്ക​ൽ: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച സ്വ​കാ​ര്യ ബ​സ്ഡ്രൈ​വ​ർ അ​റ​സ്റ്റി​ലാ​യി. ചി​ത​റ കൊ​ച്ചാ​ലും​മൂ​ട് മാ​ട​ൻ​കാ​വ് ഷി​ജി ഭ​വ​നി​ൽ അ​ഖി​ലാ​ണ്​ (28) ക​ട​യ്ക്ക​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​അ​ഖി​ൽ ബ​സി​ൽ വെ​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

വ​ർ​ക്ക​ല-​പാ​ങ്ങോ​ട്-​മ​ട​ത്ത​റ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സി​ലെ ഡ്രൈ​വ​റാ​ണ് അ​ഖി​ൽ. ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി. വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രം മ​റ​ച്ച് വെ​ച്ചാ​ണ് പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ വ​ശ​ത്താ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് കോ​ള​ജി​ലേ​ക്കു​പോ​യ പെ​ൺ​കു​ട്ടി​യെ പ്ര​തി ച​ട​യ​മം​ഗ​ല​ത്തെ ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പി​ഡീ​പ്പി​ച്ചു.

പെ​ൺ​കു​ട്ടി എ​തി​ർ​ത്തെ​ങ്കി​ലും വി​വാ​ഹാ​ലോ​ച​ന​ക്കാ​യി ബ​ന്ധു​ക്ക​ളെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ്​ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. പി​ന്നീ​ട് വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​മ്പോ​ഴെ​ല്ലാം പ്ര​തി ഒ​ഴി​ഞ്ഞു​മാ​റി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി ര​ണ്ടു​ത​വ​ണ വി​വാ​ഹി​ത​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി മ​റ്റൊ​രാ​ളെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​യാ​ളാ​ണ് അ​ഖി​ൽ. പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പീ​ഡ​നം, വി​വാ​ഹ ത​ട്ടി​പ്പ് തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ഖി​ലി​നെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casearrest
News Summary - rape-promise of marriage-arrested
Next Story