ബലാത്സംഗ അതിജീവിത രണ്ടുമാസമുള്ള കുഞ്ഞിനെ കൊന്ന കേസിൽ അറസ്റ്റിൽ
text_fieldsഇൻഡോർ : ബലാത്സംഗ അതിജീവിതയായ പെൺകുട്ടി തന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ദാരിദ്ര്യം മൂലം കുഞ്ഞിനെ നോക്കാനാകാത്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. ബലാത്സംഗത്തിനിരയായതിനു ശേഷം പെൺകുട്ടി കുഞ്ഞിന് ജൻമം നൽകിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ വിവാഹത്തിന് നിർബന്ധിച്ചു. പെൺകുട്ടിയെയും അവളുടെ കുഞ്ഞിനെയും കൂടെ പരിചരിക്കാൻ സാഹചര്യമില്ലെന്നും വിവാഹിതയാകണമെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ ആവശ്യം. അതിൽ നിരാശ പൂണ്ട കുട്ടി രണ്ടുമാസം പ്രായം ഉള്ള അവളുടെ കഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് പൊലീസിനോട് പെൺകുട്ടി കുറ്റസമ്മതം നടത്തി. പെൺകുട്ടിക്കെതിരെ കേസ് രജിസ്റ്റർചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.