പൂച്ചാക്കലിൽ പള്ളി ഇമാമിനുനേരെ ആക്രമണം
text_fieldsപൂച്ചാക്കൽ: റമദാനിലെ രാത്രി നമസ്കാരം കഴിഞ്ഞ് മകളുടെ വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പള്ളി ഇമാമിനെ ആക്രമിച്ചു. മാനേഴം തർബിയത്തുൽ ഇസ്ലാം മസ്ജിദ് ഇമാം ടി.കെ. അഷ്റഫിനെയാണ് സാമൂഹിക വിരുദ്ധൻ ആക്രമിച്ചത്. തേനമ്പുഴ പടിഞ്ഞാറ് ഭാഗത്തെ ഹമീദിന്റെ പലചരക്ക് കടക്കുസമീപം വ്യാഴാഴ്ച രാത്രി 10നായിരുന്നു സംഭവം.
മകളുടെ ഏഴുവയസ്സുള്ള കുട്ടിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പ്രകോപനമില്ലാതെ ഇമാമിനെ ബൈക്കിൽനിന്ന് തള്ളിയിട്ട് അസഭ്യം പറഞ്ഞ് നാഭിക്കും നെഞ്ചത്തും ചവിട്ടുകയായിരുന്നു. ഈസമയം കൂടെയുണ്ടായ പേരക്കുട്ടി കരഞ്ഞുകൊണ്ട് സമീപത്തെ വീടിലേക്ക് ഓടുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽകേട്ടെത്തിയ നാട്ടുകാരാണ് മർദനമേറ്റ അഷ്റഫിനെ രക്ഷപ്പെടുത്തി തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്. പൂച്ചാക്കൽ പൊലീസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷണം നടത്തുന്നില്ലെന്ന് പരാതിയുണ്ട്. സംഭവം നടന്നതിനുശേഷവും ഭീഷണിയുമായി ഇമാമിന്റെ വീടിന്റെ പരിസരത്ത് ഇയാൾ കറങ്ങിനടന്നതായി നാട്ടുകാർ പറയുന്നു. പാണാവള്ളി പഞ്ചായത്ത് വാർഡ് രണ്ട്, മൂന്ന് അതിർത്തിയായ ഇവിടെ കഞ്ചാവ്-മയക്കുമരുന്ന് മാഫിയ വിലസുന്നതായി വ്യാപക പരാതിയുണ്ട്. പൊതുപ്രവർത്തകൻ കൂടിയായ പള്ളി ഇമാം ഇത്തരം മാഫിയക്കെതിരെ ശബ്ദിക്കുന്നതാകാം പ്രകോപനത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.