Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുടുംബവഴക്ക്: സ്വന്തം...

കുടുംബവഴക്ക്: സ്വന്തം കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരെ കൊന്നു; ബന്ധു തീ കൊളുത്തി ആത്മഹത്യ ചെയ്തു

text_fields
bookmark_border
കുടുംബവഴക്ക്: സ്വന്തം കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരെ കൊന്നു; ബന്ധു തീ കൊളുത്തി ആത്മഹത്യ ചെയ്തു
cancel

ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് സ്വന്തം കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരെ കൊന്ന ശേഷം ബന്ധു ആത്മഹത്യ ചെയ്തു. നാല് മാസം പ്രായമുള്ള സ്വന്തം കുഞ്ഞ് ,ഭാര്യാ സഹോദരി തമിഴരസി, അവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹാസിനി എന്നിവരെയാണ് ബന്ധു സർഗുരു തീ വെച്ച് കൊലപ്പെടുത്തിയത്. തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ ഭർത്താവാണ് സർഗുരു. തമിഴ്നാട് കടലൂരിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ ധനലക്ഷ്മി സർക്കാർ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.മറ്റുള്ളവരെ തീകൊളുത്തി കൊന്ന ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.

സർഗുരുവുമായി വഴക്കിട്ട് ധനലക്ഷ്മി നാല് മക്കളുമായി സഹോദരി തമിഴരസിയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു.തൊട്ട് പിന്നാലെയാണ് സർഗുരു അവിടേക്ക് എത്തിയത്. ഇരുവരും തമ്മിലുള്ള വഴക്കിനിടെ സർഗുരു കൈയിൽ കരുതിയിരുന്ന പെട്രോൾ ധനലക്ഷ്മിയുടെയും കുഞ്ഞിന്റെയും ദേഹത്ത് ഒഴിച്ചു. ഇതു തടയാൻ ശ്രമിച്ച തമിഴരസിയുടെയും കുഞ്ഞിന്റെയും ദേഹത്തും പെട്രോളൊഴിക്കുകയും കത്തിക്കുകയുമായിരുന്നു. തമിഴരസിയും തൽക്ഷണം മരിച്ചു. പിന്നാലെ സർഗുരു തീ കൊളുത്തി മരിക്കുകയും ചെയ്തു. പ്രകാശ് – തമിഴരസി ദമ്പതികളുടെ ഏകമകളാണ് ഹാസിനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newschildrenrelativefire
News Summary - relative set fire to 3 people including children
Next Story