വിവരാവകാശ പ്രവർത്തകനെ റിട്ട.എസ്.ഐയും സംഘവും വീട് കയറി ആക്രമിച്ചു; അടിയേറ്റ് വീട്ടമ്മക്ക് പരിക്ക്
text_fieldsകൊല്ലം: വിവരാവകാശ പ്രവർത്തകന്റെ വീട് വിരമിച്ച എസ്.ഐയുടെ നേതൃത്വത്തിൽ ആക്രമിച്ചതായി പരാതി. കരുനാഗപ്പള്ളി കല്ലേരിഭാഗം സ്വദേശി ശ്രീകുമാറിന്റെ വീടാണ് ആക്രമിച്ചത്. റിട്ട.എസ്.ഐ റഷീദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആക്രമിച്ചതെന്നു പൊലീസിൽ നൽകിയ പരാതിയിൽ ശ്രീകുമാർ പറയുന്നു.
വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഇരുമ്പ് വടിയുപയോഗിച്ച് ശ്രീകുമാറിന്റെ തലക്കടിക്കുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമണത്തില്‍ ശ്രീകുമാറിനും, അദ്ദേഹത്തിന്റെ അമ്മ അമ്മിണിയമ്മക്കും പരിക്കേറ്റു.
അക്രമി സംഘം വീടാക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശ്രീകുമാറിനെയും മാതാവ് അമ്മിണിയെയും ഇരുമ്പ് വടിക്ക് ക്രൂരമായി അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മകന്റെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിതെ പരാതി നൽകിയതാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. പരാതിയിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.