രേവതിയുടെ ആത്മഹത്യ: അന്വേഷണം ഫലപ്രദമല്ലെന്ന് മാതാവ്
text_fieldsകുണ്ടറ: കിഴക്കേ കല്ലടയിൽ ഭർത്താവിന്‍റെ വീട്ടിൽ നിന്നിറങ്ങി രേവതി കല്ലട ആറ്റിൽ ചാടി ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം അന്വേഷിക്കുന്നതിൽ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്ന് മാതാവ് ശശികല. സമാനമരണങ്ങൾ നടന്ന വീടുകളിൽ എം.എൽ.എമാരും മന്ത്രിമാരും മറ്റുള്ളവരും എത്തുന്നത് പത്രങ്ങളിലൂടെ ഞാൻ കണ്ടതാണ്.
ഞങ്ങൾ പാവപ്പെട്ടവരാണ് എന്ന കാരണത്താലാണ് ആരും ഞങ്ങളെ തിരിഞ്ഞു നോക്കാത്തത്. മകളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച കാര്യങ്ങൾ പുറത്ത് കൊണ്ട് വരണം. മകളെ ഭർത്താവിന്‍റെ കുടുംബം സ്ത്രീധനത്തിന്‍റെ കാര്യത്തിൽ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ശശികല പറഞ്ഞു.
എന്നാൽ, കേസ് അന്വേഷണം എസ്.പി. ഓഫീസിന് കൈമാറിയെന്ന മറുപടിയിൽ കിഴക്കേ കല്ലട പൊലീസ് കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.