ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
text_fieldsകൊല്ലം: കുണ്ടറ പുനക്കന്നൂർ സ്വദേശിയായ ജാസ്മിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചക്കുവരയ്ക്കൽ തലച്ചിറ ചരുവിളവീട്ടിൽ ഷാനവാസി (49) നെ ജീവപര്യന്തം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വിധിച്ച് കൊല്ലം നാലാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എസ്. സുഭാഷ്. പിഴയായി ഈടാക്കുന്ന തുക ജാസ്മിന്റെ മൂന്ന് മക്കൾക്ക് കൊടുക്കണമെന്നും വിധിയിലുണ്ട്.
ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ പ്രതി തലച്ചിറയിൽ ‘അസ’ എന്ന ബേക്കറി നടത്തിവരുകയായിരുന്നു. ജാസ്മിന്റെ പേരിലുള്ള വസ്തുവിൽക്കാനായി നിരന്തരമുള്ള പ്രേരണ വിഫലമായ വിരോധത്തിൽ പലപ്പോഴും ഭാര്യയുമായി വഴക്കുണ്ടാക്കുമായിരുന്നു. 2015 ജനുവരി 22ന് രാത്രി കടയിൽ നിന്ന് ഭാര്യയുമായി മടങ്ങി വന്ന പ്രതി വീട്ടിൽ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തി രാത്രി 11.30ന് ഉറങ്ങിക്കിടന്ന ജാസ്മിനെ തലയണ ഉപയോഗിച്ച് മുഖത്ത് അമർത്തിപ്പിടിച്ച ശേഷം വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷികളായി ആരുമില്ലാതിരുന്ന കേസിൽ ശക്തമായ സാഹചര്യതെളിവുകളുടെ ബലത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.