സപ്ലൈകോ മാർക്കറ്റിലെ കവർച്ച; പ്രതി പിടിയിൽ
text_fieldsചെറുതോണി: മാസങ്ങൾക്ക് മുമ്പ് തോപ്രാംകുടി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ പ്രതിയെ മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ മാട്ടുക്കട്ടയിൽ താമസക്കാരനുമായ സജു വേലപ്പൻനായരാണ് അറസ്റ്റിലായത്. ഇയാളെ സപ്ലൈകോ മാർക്കറ്റിൽ എത്തിച്ച് തെളിവെടുത്തു.
കഴിഞ്ഞ ജൂലൈ 19നാണ് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നത്. പൂട്ടുപൊളിച്ച് അകത്തുകടന്ന് മേശയിൽ സൂക്ഷിച്ച 34385 രൂപ അപഹരിക്കുകയായിരുന്നു. സമീപത്തെ സി.സി ടി.വിയിൽനിന്ന് ലഭിച്ച ചില ദൃശ്യങ്ങൾ പിന്തുടർന്ന് ജില്ല പൊലീസ് സൂപ്രണ്ടിെൻറ പ്രത്യേക സംഘം അന്വേഷണം നടത്തിവരുന്നതിനിടെ സമാനമായ മറ്റൊരു കേസിൽ ഇയാൾ കട്ടപ്പന പൊലീസിെൻറ പിടിയിലായതോടെയാണ് സപ്ലൈകോ മോഷണത്തിന് തുമ്പുണ്ടായത്. മുരിക്കാശ്ശേരി തോപ്രാംകുടി മേഖലയിലെ മറ്റ് മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.
മുരിക്കാശ്ശേരി സർക്കിൾ ഇൻസ്പെക്ടർ നിർമൽ ബോസിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എബി പി.മാത്യു, സാബു തോമസ്, എ.എസ്.ഐ ജോർജുകുട്ടി, സി പി.ഒമാരായ കെ.ആർ അനീഷ്, കെ.എസ്. പ്രവീൺ എന്നിവരുൾപ്പെട്ട സംഘമാണ് നടപടി പൂർത്തിയാക്കിയത്. പ്രതിയെ െചാവ്വാഴ്ച തിരികെ കോടതിയിൽ ഹാജരാക്കി. ഇടുക്കി ഡി.വൈ.എസ്.പി ഇമ്മാനുവേൽ പോളിെൻറ നേതൃത്വത്തിൽ അടുത്തിടെ നിരവധി കേസുകളാണ് ഈ സംഘം തെളിയിച്ചത്.വിദേശ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുകോടി തട്ടിപ്പ്, തോപ്രാംകൂടി പള്ളിയിലെ മോഷണം, സേനാപതിയിലെ മലഞ്ചരക്ക് കടയിലെ മോഷണം എന്നിവയിലെ പ്രതികളെ സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.