പള്ളിക്കരയിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ച ശ്രമം
text_fieldsകാഞ്ഞങ്ങാട്: പള്ളിക്കരയിൽ ജ്വല്ലറിയുടെ ചുമര് കുത്തിത്തുരന്ന് വൻ കവർച്ച ശ്രമം. ജ്വല്ലറിയോട് ചേർന്നുള്ള സൂപ്പർമാർക്കറ്റിൽ കയറിയാണ് ചുമര് തുരന്നത്. ജ്വല്ലറിയിലേക്ക് പ്രവേശിക്കാവുന്ന വിധം ചുമര് തുരന്നെങ്കിലും മോഷ്ടാക്കൾ അകത്ത് കയറിയില്ല. പുറത്തുനിന്നുള്ള ബഹളമോ മറ്റോ കാരണം അവസാന നിമിഷം പിൻമാറിയതെന്നാണ് നിഗമനം. പള്ളിക്കര ജങ്ഷനിലെ വീണ ജ്വല്ലറി കൊള്ളയടിക്കാനാണ് ബുധനാഴ്ച പുലർച്ച ശ്രമമുണ്ടായത്. തൊട്ടടുത്ത ഗാലക്സി സൂപ്പർമാർക്കറ്റിനകത്ത് കയറിയ സംഘം ഇവിടെനിന്ന് പണം കവർന്നശേഷം ജ്വല്ലറിയുടെ ചുമര് തുരക്കുകയായിരുന്നു. കെട്ടിടത്തിെന്റ പിൻവശത്തുള്ള ഗ്രില്ല് മുറിച്ചാണ് കവർച്ച സംഘം സൂപ്പർമാർക്കറ്റിനകത്ത് കയറിയത്.
ബിലാൽ നഗറിലെ യൂസഫിേന്റതാണ് സൂപ്പർമാർക്കറ്റ്. ഇവിടെ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 2000 രൂപ നഷ്ടപ്പെട്ടു. കവർച്ച സംഘം ഉപയോഗിച്ച ആയുധങ്ങൾ ഒന്നും കണ്ടെത്താനായില്ല. പള്ളിക്കരയിലെ നാരായണേന്റതാണ് ജ്വല്ലറി. പൊലീസ് നായെ എത്തിച്ച് തെളിവെടുത്തെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങളുടെ പരിസരത്തും നായ ഓടി.
വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ, എസ്.ഐ രജനീഷിന്റെയും നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.