ശബരിമല തീർഥാടകരുടെ വാഹനത്തിന്റെ ചില്ല് തകർത്ത് കവർച്ച
text_fieldsഎരുമേലി: ശബരിമല തീർഥാടകരുടെ പണവും മൊബൈൽ ഫോണുകളും മോഷണം പോയതായി പരാതി. തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തരുടെ 50,000 രൂപയും ഏഴ് മൊബൈൽ ഫോണുകളുമാണ് മോഷണംപോയത്. എരുമേലി ഒരുങ്കൽ കടവിൽ ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. മണിമലയാറ്റിലെ ഒരുങ്കൽകടവിൽ തീർഥാടകർ കുളിക്കാൻപോയ സമയത്ത് വാഹനത്തിെൻറ ചില്ല് തകർത്താണ് മോഷണം നടത്തിയത്. സ്വകാര്യ പറമ്പിനോട് ചേർന്ന് വാഹനം പാർക്ക് ചെയ്ത ശേഷമാണ് തീർഥാടകർ കുളിക്കാൻപോയത്. തിരികെ വരുമ്പോൾ വാഹനത്തിെൻറ ചില്ല് തകർത്തനിലയിലായിരുന്നു. പരിശോധനയിൽ തീർഥാടകരുടെ ബാഗുകളിൽ സൂക്ഷിച്ച മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. തീർഥാടകരുടെ പരാതിയെ തുടർന്ന് എരുമേലി എസ്.എച്ച്.ഒ എം.മനോജ്, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.