അറവുശാലയിലെ മോഷണം: പ്രതികളെ തമിഴ്നാട്ടിൽനിന്ന് പിടികൂടി
text_fieldsമൂവാറ്റുപുഴ: നഗരസഭയുടെ കീഴിലെ ആധുനിക അറവുശാലയിൽനിന്ന് പട്ടാപ്പകൽ യന്ത്രസാമഗ്രികൾ കടത്തിയവരെ തമിഴ്നാട്ടിൽനിന്ന് മൂവാറ്റുപുഴ െപാലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് കമ്പനിപ്പടി പാലത്തിങ്കൽ വീട്ടിൽ അർഷാദ് (41), കാവുങ്കര കൊച്ചങ്ങാടി പുത്തൻപുര കുത്തു സുനി (37), കാവുങ്കര കല്ലുംമൂട്ടിൽ വീട്ടിൽ സുട്ടു എന്ന മാഹിൻ (31), കാവുങ്കര കുട്ടത്തിക്കുടിയിൽ ബ്ലഡ് ഷിനാജ് എന്ന ഷിനാജ് (37)എന്നിവരെയാണ് സി.ഐ സി.ജെ. മാർട്ടിെൻറ നേതൃത്വത്തിെല പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെ ഉൾപ്രദേശത്തുനിന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഷിനാജ്, മാഹിൻ എന്നിവർ കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മൂവാറ്റുപുഴയിൽ നടന്ന മോഷണക്കേസിലെ പ്രതികളാണ്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികൾ കോയമ്പത്തൂർ- പൊള്ളാച്ചി റോഡിലെ വിവിധ ഹോട്ടലുകളിൽ സൈപ്ലയറായും സഹായിമാരായും ജോലി ചെയ്തു വരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.