Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2023 11:09 AM IST Updated On
date_range 13 Feb 2023 11:09 AM ISTഭണ്ഡാരക്കവർച്ച; ഓടിയൊളിച്ച പ്രതിയെ പൊലീസ് പിടികൂടി
text_fieldsbookmark_border
കൊച്ചി: പുതുക്കലവട്ടം മഹാദേവ ക്ഷേത്രത്തിൽ കവർച്ച നടത്തിയ ഒഡിഷ സ്വദേശി പിടിയിൽ. ഭരംപുർ സ്വദേശി രാജയാണ്(28) എളമക്കര പൊലീസ് പിടിയിലായത്. ഞായറാഴ്ച പുലർച്ചയാണ് കേസിന് ആസ്പദമായ സംഭവം. ക്ഷേത്രത്തിൽ കയറി ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തുന്നതിനിടെ ശബ്ദം കേട്ട് ക്ഷേത്ര ജീവനക്കാർ എത്തിയപ്പോൾ പ്രതി കടന്നുകളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ എളമക്കര പൊലീസ് ഇൻസ്പെക്ടർ സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story