67.5 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി
text_fieldsകുറ്റിപ്പുറം: കുഴൽപണവുമായി യുവാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി. മേലാറ്റൂർ വെട്ടത്തൂർ സ്വദേശി സ്രാമ്പിക്കൽ മുഹമ്മദാലിയാണ്(46) പിടിയിലായത്. ഞായറാഴ്ച രാവിലെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
67.5 ലക്ഷം രൂപയുടെ അനധികൃത പണം പ്രതിയിൽനിന്ന് കണ്ടെടുത്തു. ചെന്നൈയിൽ നിന്ന് വേങ്ങരയിലേക്ക് പണം കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ചെന്നൈയിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന വേങ്ങര കച്ചേരിപ്പടി സ്വദേശിയാണ് തനിക്ക് പണം തന്നതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇയാൾ മുമ്പും സമാന കേസിൽ പ്രതിയാണ്. കുറിപ്പുറം സി.ഐ ശശീന്ദ്രൻ മേലെയിലിന് ലഭിച്ച രഹസ്യ വിവരാടിസ്ഥാനത്തിൽ എസ്.ഐ നിഖിൽ, വാസ്സുണ്ണി, സി.പി.ഒ പ്രശാന്ത്, എസ്.സി.പി.ഒ മധു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.