മധ്യപ്രദേശിൽ ക്ലാർക്കിന്റെ വീട്ടിൽ നിന്ന് 85 ലക്ഷം പിടികൂടി; റെയ്ഡിനിടെ വിഷം കഴിച്ച ക്ലാർക്ക് ആശുപത്രിയിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ ക്ലാർക്കിന്റെ താമസസ്ഥലത്തു നിന്ന് 85 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. കണക്കിൽ പെടാത്ത സ്വത്തിനെ കുറിച്ച് ലഭിച്ച പരാതിയിൽ മധ്യപ്രദേശ് ഇക്കണോമിക് ഒഫൻസസ് വിങ് (ഇ.ഒ.ഡബ്ല്യു) ക്ലാർക്കിന്റെ താമസസ്ഥലത്തു നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തത്. റെയ്ഡ് തുടരുന്നതിനിടെ വിഷം കഴിച്ച ക്ലാർക്ക് ആശുപത്രിയിലാണ്. അതിനാൽ ഉദ്യോഗസ്ഥർക്ക് ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല.
ആദ്യം ഉദ്യോഗസ്ഥരെ വീട്ടിൽ കയറാൻ കേശാനി അനുവദിച്ചിരുന്നില്ല. ഉദ്യോഗസ്ഥരെ പിടിച്ചു തള്ളാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ കയറിയപ്പോൾ പരിഭ്രാന്തനായ ഇയാൾ ബാത്റൂം ക്ലീനർ എടുത്ത് കുടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടൻ സമീപത്തെ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതായും നിലവിൽ രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങളാണ് ഉള്ളതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അപ്പർ ഡിവിഷൻ ക്ലാർക്കായാണ് ഹീറോ കേശാനി ജോലി ചെയ്യുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് കോടികളുടെ മൂല്യമുള്ള വസ്തുവകകളുടെ രേഖകളും പൊലീസ് പിടികൂടി. ബുധനാഴ്ച അർധ രാത്രി വരെ ക്ലാർക്കിന്റെ വീട്ടിൽ റെയ്ഡ് തുടർന്നു.
4000 രൂപ ശമ്പളത്തിലാണ് ഹീറോ കേശാനി ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഇപ്പോൾ 50,000 രൂപയാണ് പ്രതിമാസ ശമ്പളം. കേശാനിയുടെ വീട്ടിൽ അലങ്കാരത്തിനുപയോഗിച്ച വസ്തുക്കൾക്ക് ഒന്നരക്കോടി വില വരുമെന്നും കണ്ടെത്തി. ന്ന ഇയാളുടെ കണക്കിൽ പെടാത്ത വരുമാനത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.