റിട്ട. പ്രഫസറെ ഭീഷണിപ്പെടുത്തി; 4.20 ലക്ഷം തട്ടിയ നാലുപേർ അറസ്റ്റിൽ
text_fieldsകോട്ടയം: റിട്ട. പ്രഫസറെ ഭീഷണിപ്പെടുത്തി 4.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാല് ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിൽ. കടപ്പൂർ തോട്ടത്തിൽ ടി. അഖിൽ (25),അയ്മനം കോട്ടമല റോജൻ മാത്യു (34), പായിപ്പാട് പള്ളിക്കൽച്ചിറയിൽ കൊച്ചുപറമ്പിൽ പ്രമോദ് പ്രസന്നൻ (23), കണ്ണൂർ തിരുമേനി മരുതുംപടി കുന്നിൽ മുഹമ്മദ് ഫൈസൽ (22) എന്നിവരാണ് പിടിയിലായത്.
അഖിൽ ഒഴികയുള്ളവർ മറ്റ് കേസുകളിൽ ജയിലിലായിരുന്നു. ഇവരുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. മുഖ്യപ്രതി അഖിലിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരുെട പങ്ക് വ്യക്തമായത്.
ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്വട്ടേഷൻ സംഘാംഗങ്ങളിൽ രണ്ടുപേർ സഞ്ചരിച്ച വാഹനം കുടമാളൂർ ഭാഗത്തുെവച്ച് മാന്നാനം കെ.ഇ കോളജിലെ റിട്ട. പ്രഫസറുടെ വാഹനത്തിൽ ഇടിച്ചു. അപകടവിവരമറിഞ്ഞ് റോജെൻറ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം മറ്റൊരു കാറിൽ സ്ഥലത്ത് എത്തുകയും പ്രഫസറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രഫസറുടെ വീട്ടിലെത്തിയ ഇവർ ഒരു രാത്രി ഇവിടെ തങ്ങി. പിറ്റേന്ന് രാവിലെ അപകടത്തിെൻറ നഷ്ടപരിഹാരമായി നാലുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു.
പണം തന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നു പ്രഫസറെ ഭീഷണിപ്പെടുത്തിയ സംഘം, നാലു ലക്ഷം രൂപ അഖിലിെൻറ അക്കൗണ്ടിലേക്ക് വാങ്ങിയെടുത്തു. തുടർന്നു, പ്രതികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികൾ പ്രഫസറെ ഭീഷണിപ്പെടുത്തി. 60,000 രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. തുടർന്ന് 20,000 രൂപ നൽകി. എന്നാൽ, വീണ്ടും ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. ഇതോടെ പ്രഫസർ, ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് പരാതി നൽകുകയായിരുന്നു. തുടർ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.