Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസാമ്പിൾ ശേഖരിക്കാതെ...

സാമ്പിൾ ശേഖരിക്കാതെ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ്, ലാബ്​ പൂട്ടാൻ നഗരസഭ നോട്ടീസ് നൽകി

text_fields
bookmark_border
സാമ്പിൾ ശേഖരിക്കാതെ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ്, ലാബ്​ പൂട്ടാൻ നഗരസഭ നോട്ടീസ് നൽകി
cancel
camera_alt

മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ലാ​ബി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മ​ഞ്ചേ​രി: സ്ര​വ പ​രി​ശോ​ധ​ന​യി​ല്ലാ​തെ സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത ലാ​ബി​െൻറ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യ സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ലാ​ബി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​െൻറ പ​രി​ശോ​ധ​ന. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​ധാ​ന ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ ലാ​ബി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സു​താ​ര്യ​മ​ല്ലാ​ത്ത പ​രി​ശോ​ധ​ന ഫ​ലം ന​ൽ​കി​യെ​ന്ന ക​ണ്ടെ​ത്ത​ലി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ലാ​ബ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടാ​ൻ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണി​ത്.

പ​രി​ശോ​ധ​ന​ക്കാ​യി സ്ര​വം ന​ൽ​കാ​തെ​യും വ്യ​ക്തി നേ​രി​ട്ടെ​ത്താ​തെ​യും നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യെ​ന്ന വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​വി​ലെ 9.30ഓ​ടെ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ സം​ഘം ലാ​ബി​ലെ രേ​ഖ​ക​ളും ക​മ്പ്യൂ​ട്ട​റു​ക​ളും പ​രി​ശോ​ധി​ച്ചു. ഐ.​ടി വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​മ്പ്യൂ​ട്ട​റു​ക​ൾ പ​രി​ശോ​ധി​ച്ച​ത്. ലാ​ബി​ലെ സ്ര​വ പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലെ വി​വ​ര​ങ്ങ​ളു​മാ​യി യോ​ജി​ക്കു​ന്നി​ല്ലെ​ന്ന്​ തെ​ളി​ഞ്ഞു. ര​ണ്ട് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ സ​ർ​ക്കാ​ർ സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യി ബി​ൽ ന​ൽ​കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​ക്കാ​ര്യം ജി.​എ​സ്.​ടി അ​ധി​കൃ​ത​രെ കൂ​ടി അ​റി​യി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ.​പി. അ​ഫ്സ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​കെ.​വി. ന​ന്ദ​കു​മാ​ർ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ഷീ​ന ലാ​ൽ, മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ത, ജി​ല്ല ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ ഡോ. ​എം.​സി. നി​ഷി​ത്ത്, അ​രു​ൺ​കു​മാ​ർ, ജൂ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ േഡാ. ​ന​വ്യ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി.​വി. ബി​ശ്വ​ജി​ത്ത്, വി.​കെ. സു​ബ​റാം, എ​സ്.​ഐ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labRTPCR negative certificate
News Summary - RTPCR negative certificate without collecting sample, notice issued to shut down lab
Next Story