Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊലപാതം 1500 രൂപയെ...

കൊലപാതം 1500 രൂപയെ ചൊല്ലി; പ്രതിയായ 'സാക്ഷി' ആത്മഹത്യ ചെയ്യാനും ആലോചിച്ചു

text_fields
bookmark_border
samson accused
cancel

കണ്ടറ: കേരളപുരത്ത് ഒറ്റക്ക് താമസിച്ചിരുന്ന യുവാവിനെ വീട്ടിൽ കയറി വെട്ടി കൊന്നത് 1500 രുപ മോഷ്​ടിച്ചതിന്. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ സാംസന്‍റെ പോക്കറ്റിൽ നിന്ന് മോഷ്​ടിച്ച 1500 രുപ തിരികെ വാങ്ങാനുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്​.

കൊലപാതകത്തിന് ശേഷം പരിഭ്രാന്തനായ സാംസൺ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. രാത്രി കേരളപുരത്ത് ട്രെയിൽ പ്രതിക്ഷിച്ച് നിന്നെങ്കിലും ആ സമയത്ത് ട്രെയിൻ ഉണ്ടായിരുന്നില്ല. പിന്നീട് മടങ്ങി പോയി. കാലിലെ രക്​തക്കറയും കടയിൽ നടത്തിയ അന്വേഷണവുമാണ്​ അറസ്റ്റിലെത്തിച്ചത്​.

വീട്ടിൽ നിന്ന് നാല് പേർ ഇറങ്ങി ഓടുന്നത് കണ്ടെന്ന് പൊലീസിനോടും നാട്ടുകാരോടും സാക്ഷി പറഞ്ഞ സാംസണിന്‍റെ കാലിൽ കണ്ട രക്തക്കറയും ഇയാൾ പലതവണ സുനിലിനെ അന്വേഷിച്ച് സമീപത്തെ കടയിൽ എത്തിയിരുന്നുവെന്ന വിവരവുമാണ്​ പൊലിസിന്​ തുമ്പായത്​.

കടയുടമ കട പൂട്ടി മടങ്ങുമ്പോൾ എതിരെ വന്ന സാംസൺ ഇവരെ കാണാത്ത ഭാവത്തിൽ തിരക്കിട്ട്​ പോയതും പൊലിസിന്‍റെ സംശയം വർധിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewskundaraMurder Casessunil murder
News Summary - samson murderd sunil for 1500 rupees
Next Story