പെൺകുട്ടിയുടെ മുഖത്ത് കേക്ക് തേച്ച അധ്യാപകനെതിരെ പോക്സോ കേസ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് കേക്ക് തേച്ച അധ്യാപകനെതിരെ പോക്സോ കേസ്. 57കാരനായ അധ്യാപകൻ അലോക് സക്സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിർത്തി മുഖത്ത് കേക്ക് തേച്ചുവെന്നാണ് പരാതി.
യു.പിയിലെ രാംപൂരിൽ അധ്യാപക ദിന ആഘോഷത്തിനിടെയാണ് സംഭവം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് കേസ്. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം കേസായതോടെ അധ്യാപകനെ പ്രൈമറി സ്കൂൾ അധികൃതർ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. നിലവിൽ ജയിലിലാണ് അധ്യാപകൻ.
അധ്യാപകൻ പെൺകുട്ടിയെ പിടിച്ച് വലിക്കുന്നതും അവൾ അയാളുടെ പിടിയിൽനിന്ന് മോചനത്തിന് ശ്രമിക്കുേമ്പാൾ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വിഡിയോയിൽ കാണാം. നിന്നെ ആര് രക്ഷിക്കും? ആരെങ്കിലും വരുമോ? - അധ്യാപകൻ വിഡിയോയിൽ പറയുന്നത് കേൾക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.