തലയോട്ടി കണ്ടെത്തിയ പ്രദേശത്ത് തിരച്ചിൽ
text_fieldsകൊല്ലങ്കോട്: മുതലമട മൂച്ചങ്കുണ്ട് പന്തപ്പാറക്കടുത്ത ആലാമ്പാറയിൽ തലയോട്ടി കണ്ടെത്തിയ ഭാഗത്ത് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. മൃതദേഹങ്ങൾ തിരിച്ചറിയുന്ന രണ്ട് പൊലീസ് നായ്ക്കളെയും ആദിവാസികളെയും ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. തലയോട്ടിയുമായി ബന്ധപ്പെട്ട ശരീരഭാഗങ്ങൾക്കായാണ് തിരച്ചിൽ ശക്തമാക്കിയതെന്ന് ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരൻ പറഞ്ഞു.
വനം വകുപ്പിന്റെയും ആദിവാസികളുടെയും സഹായത്തോടെ തിങ്കളാഴ്ച രാവിലെ മുതൽ വൈകീട്ടു അഞ്ചുവരെ നടത്തിയ തിരച്ചിലിൽ ഒന്നും ലഭിച്ചില്ല. വരുന്ന ദിവസങ്ങളിൽ തിരച്ചിൽ ഊർജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. കൊല്ലങ്കോട് സി.ഐ വിപിൻദാസ്, ചിറ്റൂർ സി.ഐ ആദംഖാൻ എന്നിവരും തിരച്ചിലിൽ പങ്കെടുത്തു. അതിർത്തിക്കപ്പുറത്ത് തമിഴ്നാട് പൊലീസ്, വനം വകുപ്പ് എന്നിവ സംയുക്തമായി തെന്മല വനത്തിൽ പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്.
പാലക്കാട്: സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ ഉത്സവ കമ്മിറ്റികള്‍ സമര്‍പ്പിച്ച അപേക്ഷമേല്‍ നിബന്ധനകളോടെ ഒരു ആനയെ എഴുന്നള്ളിക്കാന്‍ തീരുമാനമാതായി ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.