അമ്മാവന്‍റെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ ബലാത്സംഗം ചെയ്തു; ആൾദൈവവും മാതാവും അറസ്റ്റിൽ
text_fieldsതാനെ: മരിച്ചുപോയ അമ്മാവന്‍റെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്ര താനെയിലെ ഭീവണ്ഡിയിലാണ് സംഭവം.
കുറ്റകൃത്യത്തിന് ആൾദൈവത്തിനെ സഹായിച്ച പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നാർപോളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കുറച്ചുനാളുകളായി പെൺകുട്ടിക്ക് അതികഠിനമായ കഴുത്തുവേദന അനുഭവപ്പെട്ടിരുന്നു. പെൺകുട്ടിയുടെ രോഗം മരിച്ചുപോയ അമ്മാവന്‍റെ ബാധ കയറിയതിനാലാണെന്നും ശരീരത്തിൽനിന്ന് അമ്മാവനെ ഒഴിപ്പിച്ചാൽ മാത്രമേ അസുഖം ഭേദമാകുവെന്നും ആൾദൈവം കുടുംബത്തെ വിശ്വസിപ്പിച്ചു.
തുടർന്ന് െപൺകുട്ടിയെ വനത്തിലെത്തിച്ച് ആൾദൈവം ബലാത്സംഗം ചെയ്യുകയുമായിരുന്നു. അമ്മയാണ് തന്നെ വനത്തിലെത്തിച്ചതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.