പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചതിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsകൊച്ചി: പഴയ മോഡൽ ഇരുചക്രവാഹനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. നെടുമ്പാശ്ശേരി സ്വദേശി അരവിന്ദ് ജി. ജോൺ നൽകിയ പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ െബഞ്ച് ഉത്തരവിട്ടത്.
2018 ഫെബ്രുവരിയിലാണ് ഹോണ്ട യൂനികോൺ മോട്ടോർ സൈക്കിൾ അങ്കമാലി ആര്യഭംഗി മോട്ടോഴ്സിൽനിന്ന് പരാതിക്കാരൻ ബുക്ക് ചെയ്തത്. 2018 മാർച്ചിൽ വാഹനം നൽകി. ബുക്കിങ് സമയത്തും പണം നൽകിയപ്പോഴും വാഹനത്തിന്റെ മോഡൽ 2018 ആയിരുന്നു. എന്നാൽ, ആർ.സി ബുക്കിൽ 2017 മോഡൽ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പുതിയ മോഡൽ കാണിച്ച് പഴയത് നൽകി കബളിപ്പിച്ചത് സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയുമാണെന്ന് കോടതി കണ്ടെത്തി. പഴയവാഹനം തിരിച്ചുനൽകുമ്പോൾ പണം നൽകണം. നഷ്ടപരിഹാരവും കോടതി ചെലവിനത്തിലുമായി ആര്യഭംഗി മോട്ടോഴ്സ് 20,000 രൂപ ഒമ്പത് ശതമാനം പലിശ സഹിതം നൽകാനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.