യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ
text_fieldsകാലടി: മറ്റൂർ കുറ്റിലക്കരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ. മറ്റൂർ തേവർമഠം പുളിയാമ്പിള്ളി അമൽ ബാബു (24), സഹോദരൻ അഖിൽ ബാബു (27), മരോട്ടിച്ചോട് നാലുസെൻറ് കോളനി തെക്കുംതല വീട്ടിൽ സനു സെബാസ്റ്റ്യൻ (27) തേവർമഠം ചേരാമ്പിള്ളി വീട്ടിൽ ശരത് (26), പിരാരൂർ മുണ്ടപ്പിള്ളി അരുൺ (25), പിരാരൂർ മനക്കേത്തുമാലി വിവേക് (26), നായത്തോട് ആറുസെൻറ് കോളനി ചെല്ലിയാംപറമ്പിൽ സുധീഷ് (26) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
വേഗത്തിൽ സ്കൂട്ടറോടിച്ചെന്ന് പറഞ്ഞ് കുറ്റിലക്കര സ്വദേശി റോമിയോയെയും സുഹൃത്ത് െജറാൾഡിനെയും സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. റോമിയോക്ക് കഴുത്തിനുപിന്നിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്.
സംഭവത്തിനുശേഷം മൂന്ന് സ്കൂട്ടറുകളിലായി കടന്നുകളഞ്ഞ സംഘത്തെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കുത്താനുപയോഗിച്ച കത്തിയും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. അഖിൽ മൂന്ന് കേസുകളിലും ശരത്, സുധീഷ് എന്നിവർ ഓരോ കേസിലും പ്രതിയാണ്.
ഇൻസ്പെക്ടർ ബി. സന്തോഷ്, എസ്.ഐമാരായ ബി. വിപിൻ, സാബു പീറ്റർ, പി.ജെ. ജോയി, എ.എസ്.ഐമാരായ ജോഷി തോമസ്, അബ്ദുൽസത്താർ, എസ്.സി.പി.ഒമാരായ അനിൽകുമാർ, ഇഗ്നേഷ്യസ്, പ്രിൻസ്, സിദ്ദീഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.