വെല്ലൂരിൽ യുവതിയുടെ ഹിജാബ് അഴിച്ചുമാറ്റിയ ഏഴ് പേർ അറസ്റ്റിൽ
text_fieldsചെന്നൈ: വിനോദ സഞ്ചാരകേന്ദ്രമായ വെല്ലൂർ കോട്ട സമുച്ചയത്തിൽ സുഹൃത്തിനൊപ്പമെത്തിയ യുവതിയുടെ ഹിജാബ് അഴിച്ചുമാറ്റാൻ നിർബന്ധിച്ച കേസിൽ പ്രായപൂർത്തിയാവാത്തയാൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. കെ. സന്തോഷ്(23), സി. പ്രശാന്ത്(23), ഇംറാൻപാഷ(24), മുഹമ്മദ് ഫൈസൽ(21) തുടങ്ങിയവരാണ് പ്രതികൾ. ഇവർ ഓട്ടോറിക്ഷ ഡ്രൈവർമാരാണ്. പ്രായപൂർത്തിയാവാത്ത പ്രതിയെ ചൈൽഡ് കെയർ ഹോമിലേക്ക് മാറ്റി.
മാർച്ച് 27ന് ഉച്ചക്കുശേഷമാണ് സംഭവം. പ്രതികൾ ഭീഷണിപ്പെടുത്തി ഹിജാബ് അഴിച്ചുമാറ്റുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. തുടർന്നാണ് വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ പരാതിയിൻമേൽ വെല്ലൂർ നോർത്ത് പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിൽ വിവാദ വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.