പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് ആറുവര്‍ഷം തടവും 20000 രൂപ പിഴയും
text_fieldsപാലക്കാട്: പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് ആറുവര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ. കുന്നത്തൂര്‍മേട് ചേരക്കാട് ജെ.കെ. നിവാസില്‍ ജഗന്നാഥനെയാണ് (61) പാലക്കാട് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം രണ്ടുമാസം അധിക തടവ് അനുഭവിക്കണം.
2019ലാണ് കേസിനാസ്പദമായ സംഭവം. റെയില്‍വേയില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു പ്രതി. റെയില്‍വേ ആശുപത്രിയില്‍ രോഗിയെ കാണുന്നതിനായി എത്തിയ അതിജീവിതക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഹേമാംബിക നഗര്‍ എസ്.ഐയായിരുന്ന കെ.വി. പ്രകാശാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ടി. ശോഭന, സി. രെമിക എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.