18കാരിക്കു നേരെ ലൈംഗിക അതിക്രമം; കാസ്റ്റിങ് ഡിറക്ടർ അറസ്റ്റിൽ
text_fieldsമുംബൈ: സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം നൽകി 18കാരിയെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തിയ കേസിൽ സിനിമ എഡിറ്ററും കാസ്റ്റിങ് ഡിറക്ടറുമായ യുവാവ് അറസ്റ്റിൽ. 26 വയസ്സുകാരനായ ബിഹാർ സ്വദേശി ദീപക് മലേകറാണ് അറസ്റ്റിലായത്. നേരത്തേ ഫേസ്ബുക് വഴി യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാൾ രണ്ടുമാസം മുമ്പ് യുവതിയുമായി വിവാഹാലോചന നടത്തിയിരുന്നു. തുടർന്ന് ഇയാൾ സുഹൃത്തിന്റെ താമസസ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തി ലൈഗികമായി പീഡിപ്പിക്കാ’ൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ ഇയാൾ യുവതിയുടെ തല ചുമരിനിടിച്ചു. ബോധരഹിതയായ യുവതി മരിച്ചെന്നു കരുതിയ പ്രതി ഫ്ലാറ്റു പൂട്ടി രക്ഷപ്പെട്ടു. പിന്നീട് ബോധം വന്ന യുവതി ശബ്ദം വെച്ചതിനെതുടർന്ന് പരിസര വാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്നു. പ്രതിക്കെതിതെ കൊലപാതകശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.