ബാലികക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
text_fieldsപെരിന്തൽമണ്ണ: 12കാരി ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 40,000 രൂപ പിഴയും. വണ്ടൂർ ശാരിയിൽ തിയ്യാലിൽ മരക്കാരകത്ത് സാദു വീട്ടിൽ ടി.എം.എസ്. മുഹമ്മദ് സർവറിനെയാണ് (61) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.
രണ്ട് വകുപ്പുകളിലായാണ് 20 വർഷം ശിക്ഷ. 20,000 രൂപ വീതം പിഴയും അടക്കണം. 2017ൽ വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പൊലീസ് ഓഫിസർമാരായ വി. ബാബുരാജൻ, എ.ജെ. ജോൺസൺ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. സപ്ന ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.