വിദ്യാർഥിനികൾക്ക് പീഡനം: ഗുരുകുൽ സ്കൂൾ മാനേജർ അറസ്റ്റിൽ
text_fieldsബംഗളൂരു: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ മാനേജർ അറസ്റ്റിൽ. മൈസൂരു ഹെബ്ബാൾ ഇൻഫോസിസ് കാമ്പസിന് സമീപത്തെ ഗുരുകുൽ സ്കൂൾ മാനേജർ ഗിരീഷാണ് (40) അറസ്റ്റിലായത്. ഇവിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് പഠിക്കുന്നത്.
18 വയസ്സിൽ താഴെയുള്ള നിർധന പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നൽകുന്ന ഗുരുകുലിന് സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും സ്ഥാപനങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു.
സ്കൂളിൽ പുതുതായി ചുമതലയേറ്റ സംഗീത അധ്യാപികയാണ് മാനേജർ കുട്ടികളോട് അപമര്യാദയായി പെരുമാറുന്ന വിവരം ബാലക്ഷേമ സമിതിയെ അറിയിച്ചത്. പരാതിയെ തുടർന്ന് ബാലക്ഷേമ സമിതി അംഗങ്ങൾ സ്കൂൾ സന്ദർശിച്ച് വിദ്യാർഥികളിൽനിന്ന് മൊഴിയെടുത്തു. ഇതുപ്രകാരം, മാനേജർ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതോടെ പൊലീസിൽ പരാതി നൽകി. പെൺകുട്ടികളെ ഒബ്സർവേഷൻ ഹോമിലേക്കും ബാപ്പുജി ചിൽഡ്രൻസ് ഹോമിലേക്കും മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.