വീട്ടമ്മക്ക് നേരെ ലൈംഗികാക്രമണം: 17കാരൻ റിമാന്‍ഡിൽ
text_fieldsനിലമ്പൂർ: മമ്പാട്ട് 55കാരിയായ വീട്ടമ്മക്കു നേരെ ക്രൂരമായ ലൈംഗിക പീഡന ശ്രമം നടത്തുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് റിമാൻഡ് ചെയ്തു.
കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്കാണ് റിമാൻഡ് ചെയ്തത്. ആക്രമണത്തിനിടയില്‍ പ്രതിയുടെ കൈയിൽ വീട്ടമ്മ കടിച്ച മുറിപ്പാടിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
പ്രതിക്കെതിരെ ശക്തമായ തെളിവുകളാണ് പൊലീസ് ശേഖരിക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. നിലമ്പൂർ ഇൻസ് പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റകൃത്യം നടന്ന മമ്പാട്ടെ വീട്ടിൽ പൊലീസും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് കൂടുതൽ തെളിവെടുക്കും.
വെള്ളിയാഴ്ച ഭർത്താവ് പള്ളിയിൽ പോയ തക്കത്തിന് ഒറ്റക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് പിൻവാതിലിലൂടെ കയറിയാണ് ആക്രമണം. ചുറ്റികകൊണ്ട് തലക്കും തോളിനും അടിച്ചുവീഴ്ത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും ചെയ്തു. ഫോണുകൾ വിൽപന നടത്തിയ കട തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇത് തിരിച്ചെടുക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.